ശബരിമല സ്വർണ്ണക്കൊള്ള. സോണിയാ ഗാന്ധിക്കെതിരായ ആരോപണങ്ങളിൽ സി.പി.എമ്മിൽ ഭിന്നത. സോണിയാ ഗന്ധിയെ ചോദ്യം ചെയ്ത് വീട് റെയ്ഡ് ചെയ്യണമെന്ന് മന്ത്രി വി.ശിവൻകുട്ടി. മന്ത്രിയുടെ ആരോപണം പൂർണ്ണമായും തള്ളി പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി. വെട്ടിലായി സി.പി.എം

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും അവരുടെ വീട് റെയ്ഡ് ചെയ്യണമെന്നുമുള്ള ആവശ്യംപാർട്ടി സംസ്ഥാന കമ്മറ്റിയംഗവും വിദ്യാഭ്യാസമന്ത്രിയുമായ വി.ശിവൻകുട്ടിയാണ് സഭയിൽ ഉന്നയിച്ചത്

New Update
nany

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച് സി.പി.എം സോണിയാ ഗാന്ധിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിലെ ഭിന്നത പുറത്ത്. 

Advertisment

സി.പി.എം സംസ്ഥാന നേതൃത്വം ഉന്നയിക്കുന്ന ആരോപണങ്ങളെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി അപ്പാടെ തള്ളിയതോടെയാണ് സി.പി.എം സംസ്ഥാന നേതൃത്വം വെട്ടിലായത്.

 കഴിഞ്ഞ ദിവസം നിയമസഭയിൽ സ്വർണ്ണക്കൊള്ള ഉന്നയിച്ച് യു.ഡി.എഫ് നടത്തിയ പ്രതിഷേധത്തിലാണ് വീണ്ടും സോണിയാ ഗാന്ധിക്കെതിരായ ആരോപണം സി.പി.എം പുറത്തെടുത്തത്.

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും അവരുടെ വീട് റെയ്ഡ് ചെയ്യണമെന്നുമുള്ള ആവശ്യംപാർട്ടി സംസ്ഥാന കമ്മറ്റിയംഗവും വിദ്യാഭ്യാസമന്ത്രിയുമായ വി.ശിവൻകുട്ടിയാണ് സഭയിൽ ഉന്നയിച്ചത്. 

മന്ത്രി എം.ബി രാജേഷ് അടക്കമുള്ളവർ അത് ഏറ്റെുപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെ പൂർണ്ണമായി തള്ളിയാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി സോണിയയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. 

ഹൈ സെക്യൂരിറ്റി വിങ്ങിലുള്ള സോണിയ ഗാന്ധിയെ എങ്ങനെ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കും കൂട്ടുപ്രതിയായ ഗോവർദ്ധനും കാണാൻ കഴിഞ്ഞുവെന്നുള്ള കാര്യം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനും പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കും എതിരെയാണ് സി.പി.എം പോർ മുഖം കടുപ്പിക്കുന്നത്.

അടൂർ പ്രകാശും പോറ്റിയുമൊത്തുള്ള നിരവധി ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ അതിലെല്ലാം തന്നെ അടൂർ പ്രകാശ് വിശദീകരണം നൽകുകയും ചെയ്തു.

സ്വർണ്ണക്കൊള്ളയ്ക്ക് മറവിൽ സി.പി.എമ്മിന്റെ രാജ്യസഭാ എം.പിയായ ജോൺബ്രിട്ടാസിന് പങ്കുണ്ടെന്ന ആരോപണം അടൂർ ്രപകാശ് ഉന്നയിക്കുകയും ചെയ്തിരുന്നു. 

നിലവിൽ ആന്റോ ആന്റണിക്കെതിരെ ആരോപണവുമായി സി.പി.എമ്മിന്റെ പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന കമ്മറ്റിയംഗവുമായ എ.പി ഉദയഭാനുവും രംഗത്ത് വന്നിട്ടുണ്ട.

 തന്ത്രി രണ്ട് കോടി നിക്ഷേപിച്ച ധനകാര്യ സ്ഥാപനത്തിൽ നിന്നും ആന്റോ പണംപറ്റിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വർണ്ണക്കൊള്ള സി.പി.എമ്മിന് ഊരാക്കുടുക്കായി മാറിയിട്ടുണ്ട്.

Advertisment