വയോധികര്‍ക്ക് പ്രത്യേക സ്‌പോട്ട് ബുക്കിംഗ് കൗണ്ടര്‍. തീര്‍ത്ഥാടനം ഒന്നാം ഘട്ടം വിജകരമായി. ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍

14 ന് മകര വിളക്ക് ആണ്. തിരുഭാരണ ഘോഷ യാത്ര സുഗമമായി നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

New Update
v n vasavan.jpg

ശബരിമല: പമ്പയില്‍ വയോധികര്‍ക്ക് പ്രത്യേക സ്‌പോട്ട് ബുക്കിംഗ് കൗണ്ടര്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍. 

Advertisment

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം ഒന്നാം ഘട്ടം വിജകരമായി പൂര്‍ത്തീകരിക്കാനായി എന്നും മകര വിളക്ക് ദിവസം തീര്‍ഥാടക നിയന്ത്രണം ആവശ്യമെങ്കില്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.


ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം ഒന്നാം ഘട്ടം വിജകരമായി പൂര്‍ത്തീകരിക്കാനായി. 3279761 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. 


പരാതി രഹിത തീര്‍ഥാടന കാലം ആയിരുന്നു അത്. 30 ന് നട തുറക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 10 ന് നടക്കും.

വെര്‍ച്വല്‍ ക്യു ബുക്കിംഗ് 


14 ന് മകര വിളക്ക് ആണ്. തിരുഭാരണ ഘോഷ യാത്ര സുഗമമായി നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തീര്‍ത്ഥാടകര്‍ പരമാവധി വെര്‍ച്വല്‍ ക്യു ബുക്കിംഗ് നടത്തണമെന്നും ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 


18 -ാം പടിയില്‍ പോലീസ് മികച്ച സേവനം കാഴ്ച്ചവെച്ചുവെന്നും ഒരു പരാതിക്കും ഇടവരുത്താതെ മകര വിളക്ക് കാലവും തീര്‍ഥാടനം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment