/sathyam/media/media_files/2026/01/17/sandra-2026-01-17-17-29-15.jpg)
കൊല്ലം: സായ് ഹോസ്റ്റലിലെ വിദ്യാർഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് വിശദമായി അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍.
കോഴിക്കോട് കടലുണ്ടി സ്വദേശിനിയും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ സാന്ദ്രയുടെ മാതാപിതാക്കളാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സായ് സെൻ്ററിലെ അധ്യാപകനെതിരെ അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഇരുവരുടെയും മരണവിവരം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്കെത്തുകയായിരുന്നു.
കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച മറ്റൊരു വിദ്യാർഥിയായ വൈഷ്ണവി കബഡി താരമാണ്. പ്ലസ് ടു വിദ്യാർഥിയായ സാന്ദ്ര അത്ലറ്റിക് താരമാണ്. ഇരുവരുടെയും മരണകാരണം എന്താണെന്ന് വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us