/sathyam/media/media_files/2026/02/07/umar-faizi-mukkam-2026-02-07-22-23-28.jpg)
കാസർകോട്: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം.
ജനസംഖ്യാനുപാതികമായി വിഭവങ്ങൾ വിതരണം ചെയ്യുന്നതിനും ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിനും വിഭജനം അനിവാര്യമാണെന്ന് പ്രമേയം അവതരിപ്പിച്ച ഉമർ ഫൈസി മുക്കം വ്യക്തമാക്കി.
45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം കൂടാതെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും പുനർനിർണ്ണയം ആവശ്യമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി. 39 പാർലമെന്റ് മണ്ഡലങ്ങൾക്ക് 38 ജില്ലകളുള്ള തമിഴ്‌നാട് മാതൃക കേരളവും പിന്തുടരണമെന്നാണ് ആവശ്യം.
മലപ്പുറം ജില്ലാ വിഭജനത്തെ മതപരമായ കണ്ണിലൂടെ കാണരുതെന്നും റവന്യൂ സൗകര്യങ്ങൾക്കായി ഇതിനെ കാണണമെന്നും കാന്തപുരം വിഭാഗവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us