ടെക്നോപാര്‍ക്കിന്‍റെ സിഇഒ ആയി സന്ദീപ് കുമാര്‍ ഐഎഎസിനെ നിയമിച്ചു

New Update
dfghjkljhgfdfghjk
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സന്ദീപ് കുമാര്‍ ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുന്‍ സിഇഒ കേണല്‍ സഞ്ജീവ് നായര്‍ക്ക് (റിട്ട.) പകരമാണ് സന്ദീപ് കുമാര്‍ ഐഎഎസ് ചുമതലയേല്‍ക്കുക.
Advertisment
 
നിലവില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ (കെഎസ്ഐടിഎം) ഡയറക്ടറായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും.

കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് കുമാര്‍. കെഎസ്ഐടിഎം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈബര്‍ സുരക്ഷാ പ്രതിരോധ സംവിധാനങ്ങള്‍, ഡിജിറ്റല്‍ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, റെസ്പോന്‍സിബിള്‍ എഐ അഡോപ്ഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം വഹിച്ചു.

തലശ്ശേരി സബ് കളക്ടര്‍ ആയിരിക്കെ മികച്ച സബ് കളക്ടര്‍ക്കുള്ള 2024 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരത്തിന് അദ്ദേഹം അര്‍ഹനായി.
Advertisment