സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയില്‍. പക്ഷേ പൊട്ടിച്ചെടുത്തത് മുക്കുപണ്ടം

സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂര്‍ പന്നേന്‍പാറയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പൊട്ടിച്ചത് മുക്കുപണ്ടമാണ്

New Update
kerala theft

 

Advertisment


കണ്ണൂര്‍: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂര്‍ പന്നേന്‍പാറയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പൊട്ടിച്ചത് മുക്കുപണ്ടമാണ്. 

അതേസമയം, ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പള്‍സര്‍ മോഡല്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസംകൊണ്ട് പൊലീസ് പിടികൂടി. ആര്യാട് തെക്ക് കളരിക്കല്‍വെളി വീട്ടില്‍ അശ്വിന്‍ ഒരാഴ്ച മുന്‍പ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടില്‍ നിന്ന് മോഷണം പോയത്. 

തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുക്കുകയും സ്ഥലത്തെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഉടന്‍ തിരിച്ചറിയുകയായിരുന്നു. കൂട്ടുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയായ കളര്‍കോട് താനാകുളങ്ങര വീട്ടില്‍ രതീഷി(25 )നെ പൊലീസ് പിടികൂടി ബൈക്ക് കണ്ടെത്തി. 

നോര്‍ത്ത്എസ്എച്ച് ഒ എം കെ രാജേഷിന്റെ നേതൃത്വത്തില്‍ എസ് ഐ ജേക്കബ്, കൃഷ്ണലാല്‍, ഗിരീഷ്, സുബാഷ് പി കെ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment