Advertisment

മട്ടന്നൂരിൽ ​ഗവർണർക്കുനേരെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ; പൊലീസ് വാഹനം തടഞ്ഞുവച്ച് പ്രതിഷേധം

പൊലീസും എസ്.എഫ്.ഐ. പ്രവർത്തകരുമായി കയ്യാങ്കളിയുണ്ടായി. കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് വാഹനം തടയുകയും പൊലീസിൻ്റെ ബസ്സിൽ നിന്ന് പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്തു.  

New Update
5789

മട്ടന്നൂർ: വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വഴിനീളെ കരിങ്കൊടി പ്രതിഷേധം. വയനാട് സന്ദർശനത്തിനായി എത്തിയ ഗവർണറെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലും എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചു.

ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ റോഡിലേക്ക് പ്രവർത്തകർ ചാടിയിറങ്ങിയാണ് പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 