/sathyam/media/media_files/JJhrWWsTWuEopPmy4uKm.jpg)
പാലക്കാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ.
1,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. വിധി പ്രകാരം വൈകിട്ട് അഞ്ച് മണി വരെ കോടതിയിൽ തുടരാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു.
2022 ജൂൺ 24-ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തല്ലിത്തകർത്തിന് പിന്നാലെയായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗർ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്. അന്ന് പാലക്കാട് എംഎൽഎയായിരുന്നു ഷാഫി പറമ്പിൽ.
കേസിൽ ഹാജരാകാത്തതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫി പറമ്പിലിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടതിയിൽ ഹാജരായ എംപിക്ക് ശിക്ഷ വിധിച്ചത്. നാൽപ്പതോളം പ്രവർത്തകർക്കെതിരെയാണ് പോലീസ് അന്ന് കേസെടുത്തിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us