പയ്യന്നൂർ പോലീസിൽ പരാതി നൽകി ഷിംജിത, ബസിൽവച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്നാണ് പരാതി. വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറിയെന്നും പയ്യന്നൂർ വരെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചുവെന്നുമാണ് ഷിംജിതയുടെ പരാതി

ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്

New Update
shimjitha1

കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി.

Advertisment

ബസിൽവച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്.

ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്.

പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറിയെന്നും പയ്യന്നൂർ വരെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഇത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അതേസമയം പരാതിയിൽ വ്യക്തിയുടെ പേര് പറയുന്നില്ല.

Advertisment