വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കാം

എല്ലുകളില്‍ വേദന, എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുക, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, മുട്ടുവേദന തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങളാണ്. 

New Update
hjktfesf

എല്ലുകളുടെ ആരോഗ്യത്തിന് മാത്രമല്ല, രോഗ പ്രതിരോധശേഷി കൂട്ടാനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിൻ ഡി കുറഞ്ഞാല്‍ കാണുന്ന ഒരു പ്രധാന ലക്ഷണമാണ്. 

Advertisment

എല്ലുകളില്‍ വേദന, എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുക, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, മുട്ടുവേദന തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങളാണ്. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിൻ ഡിയും കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. 

പ്രതിരോധശേഷി കുറയുന്നതും എപ്പോഴും അസുഖങ്ങള്‍ വരുന്നതും വിറ്റാമിന്‍ ഡി കുറവു മൂലമാകാം. ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡറുകള്‍ തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ഉണ്ടാകാം. ചിലരില്‍ തലമുടി കൊഴിച്ചിലും  വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ഉണ്ടാകാം. 

ഭാരം കൂടുക,  രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയവയും ഇതുമൂലം ഉണ്ടാകാം. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത് കാരണമാകും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്,  ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

signs-your-body-has-low-levels-of-vitamin-d
Advertisment