Advertisment

കാ​സ​ർ​ഗോ​ഡ് കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​നു​ഷ്യ അ​സ്ഥി​കൂ​ടം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

New Update
N

കാ​സ​ർ​ഗോ​ഡ്: ചി​റ്റാ​രി​ക്കാ​ല്‍ ഇ​രു​പ​ത്ത​ഞ്ചി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​നു​ഷ്യ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

Advertisment

പ്രാ​ഥ​മി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റി​ലാ​ണ് അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടൊ​പ്പം ഒ​രു ആ​ധാ​ര്‍ കാ​ര്‍​ഡും വ​സ്ത്ര​ങ്ങ​ളു​ടെ​യും ചെ​രു​പ്പി​ന്‍റെ ഭാ​ഗ​ങ്ങ​ളും കി​ട്ടി​യി​ട്ടു​ണ്ട്. സം​ഭ​ത്തെ​തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ന്‍​സി​ക് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ധാ​ര്‍ കാ​ര്‍​ഡി​ലെ ആ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മം. ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നോ എ​ന്ന കാ​ര്യം ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷി​ച്ചേ​ക്കും.

 

Advertisment