New Update
/sathyam/media/media_files/2026/03/03/photo-1-inauguration_-iot-enabled-smart-bin-2026-03-03-13-34-35.jpeg)
തിരുവനന്തപുരം : പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ അത്യാധുനിക ഐഒടി (IoT) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘സ്മാർട്ട് ബിൻ’ സ്ഥാപിച്ചു. സ്മാർട്ട് ബിന്നിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷും ടെറുമോ പെൻപോൾ ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ചേതൻ മക്കോമും ചേർന്ന് നിർവഹിച്ചു.
Advertisment
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി തരംതിരിച്ച് ശേഖരിക്കപ്പെടുന്നുവെന്ന് ഈ പുതിയ സംവിധാനം ഉറപ്പാക്കും. ഐഒടി സാങ്കേതികവിദ്യ വഴി ബിന്നിൽ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് തത്സമയം അറിയാൻ സാധിക്കുമെന്നതിനാൽ സംസ്‌കരണ നടപടികൾ കൂടുതൽ വേഗത്തിലാകും.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) ആവിഷ്‌കരിച്ച പദ്ധതിയാണിത്. ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി എച്ച്എൽഎൽ മാനേജ്‌മെന്റ് അക്കാദമിയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമാരായ ഷംനാദ് ഷംസുദ്ദീൻ, ഡോ. നിരീഷ് പി.എച്ച്., പബ്ലിക് ഹെൽത്ത് പ്രോജക്ട്‌സ് മാനേജർ ഡോ. കൃഷ്ണ എസ്.എച്ച്., ഡെപ്യൂട്ടി മാനേജർമാരായ ഹരി (സസ്റ്റെയ്‌നബിൾ പ്രോജക്റ്റ്സ് ഡിവിഷൻ), പത്മശ്രുതി (ഫിനാൻസ്), പ്രോജക്ട് കോർഡിനേറ്റർ ആരതി വിനോദ്, എച്ച്.ആർ ഹെഡ് നമിത എസ്. എന്നിവർ പങ്കെടുത്തു.
ടെറുമോ പെൻപോളിനെ പ്രതിനിധീകരിച്ച് സിഎസ്ആർ ഹെഡ് ഗോവിന്ദ് ആർ., എച്ച്ആർ ഹെഡ് ദിനേഷ് എന്നിവരും സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us