Advertisment

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെഗാ കറന്‍സി ചെസ്റ്റ് കാക്കനാട് തുറന്നു

പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മെഗാ കറന്‍സി ചെസ്റ്റ് കാക്കനാട് പ്രവര്‍ത്തനമാരംഭിച്ചു

New Update
Lighting of the lamp 123

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മെഗാ കറന്‍സി ചെസ്റ്റ് കാക്കനാട് പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തന ക്ഷമതയും സേവന മികവും ഉറപ്പുവരുത്തി ക്യാഷ് മാനേജ്മന്റ് കാര്യക്ഷമമാക്കാനും  ഉയര്‍ന്ന അളവിലുള്ള കറന്‍സികള്‍ കൈകാര്യം ചെയ്യാനുമുള്ള ബാങ്കിന്റെ കഴിവ് വര്‍ധിപ്പിക്കുകയാണ് കറന്‍സി ചെസ്റ്റ് തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment

 ആര്‍ബിഐ കേരള- ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ തോമസ് മാത്യു (തിരുവനന്തപുരം) കറന്‍സി ചെസ്റ്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം സൗത്ത് ഇന്ത്യന്‍ ബാങ്കിന് 6 ചെസ്റ്റുകളാണ് ഉള്ളത്.
 
ബാങ്കിങ് സേവനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് കറന്‍സി ചെസ്റ്റ് തുറക്കുന്നതിലൂടെ സാധ്യമായതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.

എറണാകുളത്തേയും സമീപ പ്രദേശങ്ങളിലെയും ക്യാഷ് മാനേജ്മന്റ് മികച്ചതാക്കാന്‍ കറന്‍സി ചെസ്റ്റ് വഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സൗത്ത് ഇന്ത്യന്‍ ബാങ്കും തമ്മിലുള്ള സേവന പങ്കാളിത്തത്തിന്റെ ഭാഗമായാണ് കറന്‍സി ചെസ്റ്റ് ആരംഭിച്ചത്. കറന്‍സികള്‍ കൈകാര്യം ചെയ്യുക എന്നത് ആര്‍ബിഐയുടെ പ്രാഥമിക ധര്‍മമാണ്. 

നല്ല കറന്‍സി നോട്ടുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുവാന്‍  ഇത്തരം കറന്‍സി ചെസ്റ്റുകള്‍ റിസര്‍വ് ബാങ്കിനെ സഹായിക്കും, ആര്‍ബിഐ കേരള- ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ തോമസ് മാത്യു പറഞ്ഞു.
 
 ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ വി ജെ കുര്യന്‍ ഐഎഎസ് (റിട്ട.), ഡയറക്ടര്‍മാരായ എം ജോര്‍ജ് കോര, പോള്‍ ആന്റണി ഐഎഎസ് (റിട്ട.), എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോള്‍ഫി ജോസ്, ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ് ടി എന്നിവര്‍ പങ്കെടുത്തു.

Advertisment