ടെക്നോപാർക്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്മാർട്ട് കൗണ്ടർ

New Update
south indian bank  smart counter

തിരുവനന്തപുരം: നൂതന ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെക്നോപാർക്കിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സ്മാർട്ട് കൗണ്ടർ തുറന്നു. ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിൽ നടന്ന ചടങ്ങിൽ കേരള ഐടി പാർക്ക് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിപിൻ കുമാർ എസ് സ്മാർട്ട് കൗണ്ടർ ഉദ്‌ഘാടനം ചെയ്തു . 

Advertisment

വിവിധ സാമ്പത്തിക സേവനങ്ങൾക്കു പുറമെ ബ്രാഞ്ചുകളിനിന്നും സാധാരണ ലഭിക്കുന്ന വ്യക്തിഗത വായ്പകൾ, ഭവന- വാഹന വായ്പകൾ, മ്യുച്വൽ ഫണ്ട് വായ്പകൾ, സ്ഥിര നിക്ഷേപ സൗകര്യം, വീഡിയോ കെവൈസി എന്നിവ സ്മാർട്ട് കൗണ്ടറിൽ ലഭ്യമാണ്. 

ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയിൽ അസറ്റ് ഹെഡും ചീഫ് ജനറൽ മാനേജറുമായ സഞ്ജയ് കുമാർ സിൻഹ, ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, ടെക്നോപാർക്കിലെ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.