Advertisment

സർക്കാർ വാക്കുപാലിച്ചു, ശ്രു​തി​ക്ക് റ​വ​ന്യൂ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം

New Update
s

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ടും ഉ​റ്റ​വ​രും പി​ന്നീ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​നെ​യും ന​ഷ്ട​പ്പെ​ട്ട ശ്രു​തി​ക്ക് സ​ർ​ക്കാ​ർ ജോ​ലി പ്ര​ഖ്യാ​പി​ച്ചു. റ​വ​ന്യൂ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം ന​ട​ത്താ​ൻ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

Advertisment

ചൂ​ര​ൽ​മ​ല​യി​ലെ സ്കൂ​ൾ റോ​ഡി​ലാ​യി​രു​ന്നു ശ്രു​തി​യു​ടെ വീ​ട്. മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ളാ​യ ശി​വ​ണ്ണ​നെ​യും സ​ബി​ത​യെ​യും സ​ഹോ​ദ​രി ശ്രേ​യ​യെ​യും ശ്രു​തി​ക്ക് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ശ്രു​ത​വ​ര​ൻ ജെ​ൻ​സ​ണും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​നു​ശേ​ഷം ബ​ന്ധു​വി​നൊ​പ്പം ക​ൽ​പ്പ​റ്റ​യി​ൽ ക​ഴി​യു​ന്ന ശ്രു​തി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ മാ​സം ന​ട​ത്താ​നി​രി​ക്കെ​യാ​യി​രു​ന്നു വ​ര​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. ഒ​റ്റ​പ്പെ​ട്ടു പോ​യ ശ്രു​തി ത​നി​ച്ചാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ ചേ​ര്‍​ത്തു പി​ടി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

Advertisment