New Update
/sathyam/media/media_files/2025/11/12/d3476316-cae1-4037-a574-4eab7c98d4e9-2025-11-12-15-29-23.jpg)
മരങ്ങാട്ടുപള്ളി: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ നാലു കാറ്റഗറിയിലായി 47 ഇനങ്ങളുടെ ഫലം പുറത്ത് വരുമ്പോൾ 47 പോയിന്റുമായി മലബാർ സഹോദയ മുന്നിൽ. 45 ഇനങ്ങളിൽ മത്സരിച്ച തൃശൂർ സഹോദയ 45 പോയിന്റുമായി രണ്ടാമതും, 43 ഇനങ്ങളിൽ മത്സരിച്ച കൊച്ചി സഹോദയ 43 പോയിന്റുമായി മൂന്നാമതും ഉണ്ട്.
Advertisment
41 പോയിന്റുമായി കൊച്ചി മെട്രോ സഹോയയും, 39 പോയിന്റുമായി തൃശൂർ സെൻട്രൽ സഹോദയയുമാണ് നാലും അഞ്ചും സ്ഥാനത്ത്. സ്‌കൂൾ ഇനത്തിൽ ആലപ്പുഴ സഹോദയയിലെ ആലപ്പുഴ ചിന്മയ വിദ്യാലയയും, ആലപ്പുഴ എസ്.ഡി.വി.ഇ.എം.എച്ച്.എച്ച്എസും പാലക്കാട് പാലങ്ങാട്ട് ലയൺസ് സ്‌കൂളും, കണ്ണൂർ പയ്യന്നൂർ എടാട്ട് പെസ് വിദ്യാലയവും, തിരുവമ്പാടി ദേവമാതാ സിഎം.ഐ പബ്ലിക്ക് സ്‌കൂളും പത്തു വീതം പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us