സംസ്ഥാന സർക്കാരിന്റെ കലാ പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചു

New Update
IMG_20260211_154749.jpg

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ 2023, 2024 വർഷങ്ങളിലെ കലാ പുരസ്‌ക്കാരങ്ങളായ കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം, കേരളീയ നൃത്ത നാട്യ പുരസ്‌കാരം എന്നിവ തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു.  ചടങ്ങിൽ കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പത്മശ്രീ ജേതാവ് കലാമണ്ഡലം വിമല മേനോനെ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ആദരിച്ചു. 

Advertisment

WhatsApp Image 2026-02-11 at 4.03.54 PM

ചടങ്ങിൽ 2023 ലെ പുരസ്‌ക്കാര ജേതാക്കളായ കുറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ശങ്കര വാരിയർ (കഥകളി പുരസ്‌കാരം), മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (പല്ലാവൂർ അപ്പു മാരാർ പുരസ്‌കാരം), കലാമണ്ഡലം ഗിരിജാദേവി (കേരളീയ നൃത്ത നാട്യ പുരസ്‌കാരം) 2024 ലെ പുരസ്‌ക്കാര ജേതാക്കളായ കലാനിലയം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ (കഥകളി പുരസ്‌കാരം), ചോറ്റാനിക്കര വിജയൻ മാരാർ (പല്ലാവൂർ അപ്പു മാരാർ പുരസ്‌കാരം), വിനീത നെടുങ്ങാടി (കേരളീയ നൃത്ത നാട്യ പുരസ്‌കാരം), പത്മശ്രീ ജേതാവ് കലാമണ്ഡലം വിമല മേനോൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ്‌കുമാർ പി, കലാമണ്ഡലം ഭരണ സമിതി അംഗങ്ങളായ രവീന്ദ്രനാഥ്, ഡോ. വേണുഗോപാൽ, സാംസ്‌കാരിക വകുപ്പ് അണ്ടർ സെക്രട്ടറി രാജി ആർ. പിള്ള എന്നിവർ സംസാരിച്ചു.

Advertisment