മ​ല​മ്പു​ഴ​യി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക്ക് മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ര്‍​ഥി​ക​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ 10 വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി മൊ​ഴി ന​ൽ​കി. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​കൂ​ടി വി​വ​ര​ങ്ങ​ൾ തേ​ടാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശ്ര​മം

New Update
victim

 പാ​ല​ക്കാ​ട്‌:മ​ല​മ്പു​ഴ​യി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക്ക് മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ര്‍​ഥി​ക​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

Advertisment

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ 10 വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി മൊ​ഴി ന​ൽ​കി. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​കൂ​ടി വി​വ​ര​ങ്ങ​ൾ തേ​ടാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശ്ര​മം.

മൊ​ഴി ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്നും കൗ​ൺ​സി​ല​ർ​മാ​രു​ടെ മു​ഴു​വ​ൻ സ​മ​യ സേ​വ​ന​വും സ്കൂ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. 

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ അ​നി​ൽ പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് 10 വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി. കേ​സ് അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച വ​നി​താ പോ​ലീ​സ് സം​ഘ​ത്തി​ന് മു​മ്പാ​കെ​യാ​ണ് കു​ട്ടി​ക​ളു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ.

നേ​ര​ത്തെ അ​ഞ്ചു​കു​ട്ടി​ക​ളും സ​മാ​ന​മാ​യി സി​ഡ​ബ്വ്യു​സി​ക്ക് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പു​തു​താ​യി മൊ​ഴി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളെ സി​ഡ​ബ്ല്യു​സി​ടെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​ശേ​ഷം കേ​സ് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. 

ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക കൗ​ൺ​സി​ലിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. ട്രോ​മ അ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ചൈ​ൽ​ഡ് സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ പി​ന്തു​ണ ന​ൽ​കാ​നും സി​ഡ​ബ്ല്യു​സി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Advertisment