New Update
/sathyam/media/media_files/2025/01/24/BjvyJG1765NAs5ZP9c5w.jpg)
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍.
Advertisment
മലമ്പുഴ പിഎഎംഎം യുപി സ്കൂളിലെ സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിയുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. ഇതിനുശേഷമാണ് അധ്യാപകനെ പിടികൂടിയത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ദളിത് വിഭാഗത്തിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us