15 വർഷം പഞ്ചായത്ത് പ്രസിഡന്റ്, ഒടുവിൽ കൂറുമാറ്റം; കൊല്ലത്ത് പാർട്ടി വിട്ട് മുസ്ലീം ലീഗില്‍ ചേർന്ന സുജ ചന്ദ്രന്റെ പടിയിറക്കം ആഘോഷമാക്കി സി.പി.എം പ്രവർത്തകർ

New Update
CPIM-Kollam

കൊല്ലം: പാർട്ടി വിട്ട് മുസ്ലീം ലീഗില്‍ ചേർന്ന വനിതാ നേതാവിന്റെ പടിയിറക്കം പായസം വെച്ചും ലഡു വിതരണം ചെയ്തും ആഘോഷമാക്കി സി.പി.ഐ.എം പ്രവർത്തകർ. 

Advertisment

കൊല്ലം അഞ്ചൽ പാറവിളയിലായിരുന്നു പാർട്ടിയെ വഞ്ചിച്ചു പോയവർക്കുള്ള ‘മധുരമായ’ ഈ വേറിട്ട യാത്രയയപ്പ് സംഘടിപ്പിച്ചത്.

സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന സുജ ചന്ദ്രൻ പാർട്ടി വിട്ടതിലാണ് പ്രാദേശിക പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചത്. 

15 വർഷം പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വർഷം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണുമായി പ്രവർത്തിച്ച സുജ ചന്ദ്രൻ, സി.പി.ഐ.എം വർഗ്ഗീയ പാർട്ടിയാണെന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. 

എന്നാൽ, കേവലം അധികാര മോഹം കൊണ്ടാണ് ഇവർ പാർട്ടി വിട്ടതെന്നും ഇത്തരക്കാർ പോകുന്നത് പാർട്ടിക്ക് ആശ്വാസമാണെന്നും സി.പി.ഐ.എം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹൻ വ്യക്തമാക്കി. ഇത്തരക്കാർ പാർട്ടിക്ക് ബാധ്യതയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രവർത്തകരുടെ ഈ വേറിട്ട പ്രതിഷേധം.

Advertisment