കേരളത്തിന് വിദ്യാഭ്യാസമുള്ള നല്ല വിദ്യാഭ്യാസ മന്ത്രിയെ കിട്ടട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി.... ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിന് കിട്ടില്ലെന്ന് പതിവ് ശൈലിയിൽ മന്ത്രി വി.ശിവൻകുട്ടിയും

തനിക്കെതിരെ എപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരില്‍ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി

New Update
Untitled-1

തൊടുപുഴ: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.

Advertisment

നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

suresh gopi111


തന്നെ നിരന്തരം കളിയാക്കുന്ന മന്ത്രി എന്ന ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപി വി ശിവന്‍കുട്ടിക്കെതിരെ തിരിഞ്ഞത്.

എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ സുരേഷ് ഗോപി പറഞ്ഞു.

വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

v sivankutty images(118)

 തനിക്കെതിരെ എപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരില്‍ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.


സുരേഷ് ഗോപിയുടെ പരാമര്‍ശം വാര്‍ത്തായായതിന് പിന്നാലെ പതിവ് ശൈലിയില്‍ മറുപടിയുമായി ശിവന്‍ കുട്ടിയും രംഗത്തെത്തി.

sg-1

കേരളത്തിന് ഒരു ഉപകാരവുമില്ലാത്ത കേന്ദ്ര മന്ത്രി എന്ന നിലയില്‍ ആയിരുന്നു പരാമര്‍ശം. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല... കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം.. എന്നാണ് ശിവന്‍ കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Advertisment