Advertisment

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ സാധാരണക്കാര്‍ക്ക് അപ്രാപ്യം: ടി ഡി രാമകൃഷ്ണന്‍

ഇന്ത്യന്‍ നിയമവ്യവസ്ഥ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലെന്നും നീതി ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കല്‍ സാധാരണ ജനങ്ങള്‍ക്ക് അത്ര എളുപ്പമല്ലെന്നും സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 

New Update
td

വിറാസ് ആര്‍ട്ട് ഫെസ്റ്റ് 'ഒഫാര്‍ക്രിനോ' ടി ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

നോളജ് സിറ്റി: ഇന്ത്യന്‍ നിയമവ്യവസ്ഥ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലെന്നും നീതി ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കല്‍ സാധാരണ ജനങ്ങള്‍ക്ക് അത്ര എളുപ്പമല്ലെന്നും സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 

Advertisment


മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ആര്‍ട്ട് ഫെസ്റ്റ് 'ഒഫാര്‍ക്രിനോ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഉദ്ഘാടന സെഷനില്‍ വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അഡ്വ. സുഹൈല്‍ സഖാഫി, ഡോ. അബ്ദു റഊഫ് ആശംസകള്‍ അറിയിച്ചു. നാല് വിഭാഗങ്ങളിലായി 182 മത്സരങ്ങളില്‍ 230ഓളം വിദ്യാര്‍ത്ഥികള്‍ 'ഒഫാര്‍ക്രിനോ'യില്‍ മാറ്റുരക്കും.


എ ഐ ബുക് നിര്‍മാണം, മൂട്ട് കോര്‍ട്ട്, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, പോഡ്കാസ്റ്റ്, ഭരണഘടനാ നിര്‍മാണം, ശര്‍ഹ് തയ്യാറാക്കല്‍, പ്രോപ്റ്റ് ജെനറേഷന്‍ തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. ഇന്ന്  ഫെസ്റ്റ് സമാപിക്കും.


 

 

Advertisment