/sathyam/media/media_files/2026/02/24/take-2026-02-24-13-43-29.jpg)
കൊച്ചി: ന്യൂഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സമഗ്രവും ഏകീകൃതവുമായ എഐI പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ടേക്ക് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രഖ്യാപിച്ചു.
ആരോഗ്യ സംരക്ഷണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്ലാറ്റ്ഫോം, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികള്‍, ക്ലിനിക്കല്‍ ട്രയല്‍ ഓര്‍ഗനൈസേഷനുകള്‍, ക്ലിനിക്കുകള്‍ എന്നിവയ്ക്ക് കൃത്രിമ ബുദ്ധി പരിഹാരങ്ങള്‍ തടസ്സമില്ലാതെ സ്വീകരിക്കാനും വിന്യസിക്കാനും കഴിയുന്ന ഒരു വണ്‍-സ്റ്റോപ്പ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലെയറായി പ്രവര്‍ത്തിക്കും.
ഇന്ത്യാഎഐ മിഷന്‍ വഴി രാജ്യത്തിന്റെ വളര്‍ച്ചയും സാങ്കേതിക സ്വാശ്രയത്വവും വര്‍ധിപ്പിക്കുന്നതിലൂടെ ടേക്ക് സൊല്യൂഷന്‍സിന്റെ എഐ മാര്‍ക്കറ്റ് പ്ലെയ്്‌സ് ആരോഗ്യസംരക്ഷണ ദാതാക്കളെ ബന്ധിപ്പിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us