മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. അപകടം സ്‌​കൂ​ളിൽനിന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോൾ

New Update
accteachr

മ​ല​പ്പു​റം: കു​രു​വ​മ്പ​ലം സ്‌​കൂ​ളി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ നാ​ഷ​ന​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പി​ക ന​ഫീ​സ ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് മ​ര​ണം.

Advertisment

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സ്‌​കൂ​ള്‍ വി​ട്ട് സ്‌​കൂ​ട്ടി​യി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ഇ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ന​ഫീ​സ​യു​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ടി​പ്പ​ര്‍ ലോ​റി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ലോ​റി​യു​ടെ മു​ന്‍​ഭാ​ഗം വാ​ഹ​ന​ത്തി​ല്‍ ത​ട്ടി. ഈ ​സ​മ​യം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ നി​ന്നും ന​ഫീ​സ ടീ​ച്ച​ര്‍ ലോ​റി​ക്ക​ടി​യി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

Advertisment