Advertisment

'സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം'; സാദിഖലി തങ്ങൾക്ക് ഓണസമ്മാനങ്ങളുമായി ക്ഷേത്ര തന്ത്രി

സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തങ്ങൾക്ക് കൊടുത്തയച്ച ഓണസന്ദേശത്തിൽ ഉണ്ണി നമ്പൂതിരി കുറിച്ചു.

New Update
sadiq ali thangal onam

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഓണസമ്മാനവും ആശംസകളുമായി ശ്രീദുർഗാ ഭഗവതി ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികൾ. പാണക്കാട്ടെത്തിയ പ്രിതിനിധികൾ സാദിഖലി തങ്ങൾക്ക് ഓണക്കോടിയും ഓണ വിഭവങ്ങളും സമ്മാനിച്ചു.

സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തങ്ങൾക്ക് കൊടുത്തയച്ച ഓണസന്ദേശത്തിൽ ഉണ്ണി നമ്പൂതിരി കുറിച്ചു.

Advertisment

മലബാർ ദേവസ്വം ബോർഡ് അംഗം കെ ലോഹ്യയുടെ നേതൃത്വത്തിലാണ് മുതുവല്ലൂർ ദുർഗാ ഭഗവതി ക്ഷേത്രം ഭാരവാഹികളടക്കമുള്ള സംഘമെത്തിയത്. സംഘത്തെ വരവേറ്റ സാദിഖലി തങ്ങൾ മധുരം നൽകിയാണ് സ്വീകരിച്ചത്. നേരത്തെ മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങൾ മുഖ്യാതിഥിയായി എത്തിയിരുന്നു.

sadiq ali thangal onam മലപ്പുറം
Advertisment