ഹ്യൂമന്‍ റിസോഴ്സ് രംഗത്ത് ടെസ്റ്റ്ഹൗസ് ഉദ്യോഗസ്ഥന് ആഗോള പുരസ്കാരം

New Update
Photo
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെസ്റ്റ്ഹൗസിന്‍റെ ഗ്ലോബല്‍ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അജിത് കുമാറിന് സിഎച്ച്ആര്‍ഒ ഓഫ് ദി ഇയര്‍ പുരസ്കാരം. മുംബൈയില്‍ നടന്ന 35-ാമത് 'വേള്‍ഡ് എച്ച്ആര്‍ഡി കോണ്‍ഗ്രസ് ആന്‍ഡ് അവാര്‍ഡ്സ് 2026' ലെ ബിസിനസ് പുരസ്കാരത്തിനാണ് അജിത് കുമാര്‍ അര്‍ഹനായത്.
Advertisment


ഹ്യൂമന്‍ റിസോഴ്സ് മേഖലയിലെ ഈ പ്രമുഖ വാര്‍ഷിക പരിപാടിയില്‍ രാജ്യാന്തര തലത്തിലെ നിരവധി വ്യവസായ നേതാക്കളും മുതിര്‍ന്ന പ്രൊഫഷണലുകളും ഒത്തുകൂടി മേഖലയിലെ മാറ്റങ്ങളെ പറ്റിയും ഭാവിയില്‍ നടപ്പാക്കേണ്ട തീരുമാനങ്ങളെ പറ്റിയും ചര്‍ച്ച ചെയ്തു.

മികച്ച നേതൃപാടവത്തിലൂടെ സ്ഥാപനത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ അജിത് കുമാര്‍ വഹിച്ച പങ്കാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന സംസ്കാരവും ജീവനക്കാരുടെ സ്ഥിരതയും വര്‍ധിച്ചതായി അവാര്‍ഡ് ജൂറി വിലയിരുത്തി.

ഏഷ്യ-പസഫിക് മേഖലയിലെ എച്ച് ആര്‍ നവീകരണ രംഗത്ത് അദ്ദേഹം കരസ്ഥമാക്കിയ നേട്ടങ്ങള്‍ക്ക് പിന്നാലെ ലഭിച്ച ഈ പുരസ്കാരം മനുഷ്യശേഷിയെ സ്ഥിരതയുളള ബിസിനസ് വളര്‍ച്ചയുമായി ബന്ധിപ്പിച്ച മികച്ച നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ്.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം-ബി) പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അജിത് കുമാറിന് ഐബിഎം, ലെനോവോ, യുഎസ് ടി ഗ്ലോബല്‍ എന്നിവിടങ്ങളിലായി 25 വര്‍ഷത്തിലേറെ അനുഭവ പരിജ്ഞാനമുണ്ട്. ടെസ്റ്റ്ഹൗസില്‍ ഹ്യൂമന്‍ ക്യാപ്പിറ്റല്‍ സ്ട്രാറ്റജിയുടെയും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെയും ഇരട്ട ചുമതല അദ്ദേഹം വഹിക്കുന്നു.

2000 ല്‍ പ്രവര്‍ത്തനമാരംഭിച്ച ടെസ്റ്റ്ഹൗസ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി എഞ്ചിനീയറിങ്, ഡിജിറ്റല്‍ അഷ്വറന്‍സ് കമ്പനിയാണ്. യുഎസ്, യുകെ, ഓസ്ട്രേലിയ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മേഖലകളിലായി ബാങ്കിംഗ്, പേയ്മെന്‍റ്സ്, നിര്‍മ്മാണം, ആരോഗ്യസംരക്ഷണം, റീട്ടെയില്‍, ട്രാവല്‍, മീഡിയ, എന്‍റര്‍ടെയിന്‍മെന്‍റ് തുടങ്ങി വിവിധ വ്യവസായ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് കമ്പനി സേവനം നല്‍കുന്നു.

Advertisment