New Update
/sathyam/media/media_files/2026/01/21/attack-3-2026-01-21-20-54-50.jpg)
കൽപ്പറ്റ: വയനാട്ടിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. കൽപ്പറ്റയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വെച്ചായിരുന്നു സംഭവം. പൊഴുതന സ്വദേശി നുസ്രത്തിന് (45) ആണ് കുത്തേറ്റത്.
Advertisment
സംഭവത്തിൽ പഴയ വൈത്തിരി സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജോലി സമയത്ത് ഷോറൂമിൽ എത്തിയാണ് യുവതി ആക്രമണം നടത്തിയത്.
കറിക്കത്തി ഉപയോഗിച്ച് ആയിരുന്നു ആക്രമണം. മുഖത്ത് കുത്തേറ്റ നുസ്രത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us