തലശ്ശേരി: തലശ്ശേരിയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലാ ഫെയര്‍ ഹോട്ടലില്‍ നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചിയും മത്സ്യവുമുള്‍പ്പെടെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നു. ഹോട്ടലിന് പിഴ ചുമത്തി. പരിശോധനയില്‍ രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി.