New Update
/sathyam/media/media_files/2026/02/18/thamarakkudy-karunakaran-2026-02-18-16-35-06.jpg)
കൊട്ടാരക്കര: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും അധ്യാപകനുമായ താമരക്കുടി കരുണാകരൻ മാസ്റ്റർ (85) അന്തരിച്ചു.
Advertisment
തുള്ളൽ കലയെ ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം, അയ്യായിരത്തിലധികം വേദികളിൽ കല അവതരിപ്പിച്ചിട്ടുണ്ട്.
2016-ൽ സംസ്ഥാന സർക്കാരിന്റെ കുഞ്ചൻ നമ്പ്യാർ പ്രതിഭ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
താമരക്കുടി ശിവവിലാസം വി.എച്ച്.എസ്.എസിലെ റിട്ടയേർഡ് അധ്യാപകനായ അദ്ദേഹം ആകാശവാണിയിലും ദൂരദർശനിലും സജീവമായിരുന്നു. നൂറിലധികം പ്രാദേശിക പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം നിരവധി ശിഷ്യരെയും വാർത്തെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us