Advertisment

ദി ആള്‍ട്ടര്‍നേറ്റീവ്  ബോര്‍ഡ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

ബിസിനസ് കോച്ചിംഗിലും, അഡൈ്വസറി സേവനങ്ങളിലും പ്രശസ്തമായ  ദി ആള്‍ട്ടര്‍നേറ്റീവ് ബോര്‍ഡ് (ടാബ്) സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

New Update
the alternative bord

കൊച്ചി: ബിസിനസ് കോച്ചിംഗിലും, അഡൈ്വസറി സേവനങ്ങളിലും പ്രശസ്തമായ  ദി ആള്‍ട്ടര്‍നേറ്റീവ് ബോര്‍ഡ് (ടാബ്) സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നൂറിലധികം എസ്എംഇ, സ്റ്റാര്‍ട്ടപ്പ് സംരഭകര്‍ കൊച്ചിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

അമേരിക്കയിലെ ഡെന്‍വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാബ് മൂന്ന് പതിറ്റാണ്ടിലേറെയായി 25 ലേറെ രാജ്യങ്ങളില്‍ ബിസിനസ് കോച്ചിംഗ് രംഗത്ത് സേവനങ്ങള്‍ നല്കുന്നുണ്ട്. ആഗോളതലത്തില്‍ ആയിരത്തി ഒരുനൂറോളം വ്യത്യസ്ത ബിസിനസുകളുമായി ബന്ധപ്പെട്ട്  ടാബ് പ്രവര്‍ത്തിക്കുന്നു.

സംരംഭകര്‍ക്ക് വണ്‍ -ഓണ്‍-വണ്‍ കോച്ചിംഗ് സെഷനുകള്‍, മറ്റ് സംരംഭകര്‍ ഉള്‍പ്പെടുന്ന പ്രതിമാസ പിയര്‍ ബോര്‍ഡ് ഉപദേശക യോഗങ്ങള്‍, ബിസിനസ് ബ്ലൂപ്രിന്റ്, ആഗോള നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, പരിചയസമ്പന്നരായ സംരംഭകരില്‍ നിന്നുള്ള ഒബ്ജക്ടീവ് ഫീഡ്ബാക്ക് എന്നിങ്ങനെ അനവധി സേവനങ്ങള്‍ ടാബ് നല്കുന്നു.
വളരെയേറെ പ്രതീക്ഷയോടെയാണ് ടാബ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് സ്ഥാപനത്തിന്റെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വി. ജി. സോമശേഖര്‍ പറഞ്ഞു.
 
'എറണാകുളത്തും അയല്‍ ജില്ലകളിലുമുള്ള എസ്എംഇ, സ്റ്റാര്‍ട്ട് അപ്പ് ഉടമകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ പിന്തുണ നല്‍കുന്നതിലാണ് ഞങ്ങള്‍ മുഖ്യമായും ശ്രദ്ധ പതിപ്പിക്കുന്നത്'' ടാബ് കൊച്ചിക്ക് നേതൃത്വം നല്‍കുന്ന ജയദേവ് മേനോന്‍ പറഞ്ഞു.

Advertisment