കരാര്‍ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തില്‍ 5 ശതമാനം വര്‍ധന. വിശ്വകര്‍മ്മ പെന്‍ഷന്‍ തുക 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കി. പ്രീ-പ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിലും 500 രൂപയുടെ വര്‍ധന. നാടക കലാകാരന്മാരുടെ ക്ഷേമത്തിനായി 5 കോടി. ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടാന്‍ പഠനം. ബജറ്റ് മറുപടി പ്രസംഗത്തിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ.

New Update
budget 2026

തിരുവനന്തപുരം: ബജറ്റ് – മറുപടി പ്രസംഗത്തിലെ  പ്രഖ്യാപനങ്ങൾ ഇങ്ങനെ.


കരാര്‍ ജീവനക്കാരുടെ വേതന വര്‍ധനവ്
1.    സംസ്ഥാനത്തെ കരാര്‍ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തില്‍ 5 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തുന്നു. 

Advertisment


വിശ്വകര്‍മ്മ പെന്‍ഷന്‍
2.    സംസ്ഥാനത്തെ വിശ്വകര്‍മ്മ പെന്‍ഷന്‍ തുക 1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തുന്നു.


പ്രീ-പ്രൈമറി ആയ
3.    ബജറ്റില്‍ പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപ വര്‍ധിപ്പിച്ചിരുന്നു.  പ്രീ-പ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിലും 500 രൂപയുടെ വര്‍ധനവ് ഏര്‍പ്പെടുത്തുന്നു.


സ്പൈനല്‍ മസ്കുലാര്‍ അട്രോഫിബാധിതര്‍
4.    അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സ മെച്ചെപ്പെടുത്തുന്നതിനായി 2024-ല്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് രൂപം നല്‍കിയ പദ്ധതിയാണ് KARE.  ഈ പദ്ധതിയുടെ ഭാഗമായി സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (SMA) രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി രൂപ വകയിരുത്തുന്നു.


ഇന്റര്‍നാഷണല്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് 
5.    കണ്ണൂര്‍ അന്താരാഷ്ട്ര യോഗ റിസര്‍ച്ച് സെന്റര്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുന്നു.


6.    എസ്.സി എസി.ടി പ്രമോട്ടര്‍മാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനവ് ഏര്‍പ്പെടുത്തുന്നു.


7.    എസ്.സി എസ്.ടി വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റിനത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തുന്നു.


8.    കശുവണ്ടി ഫാക്ടറികളിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ പദ്ധതിയ്ക്കായി 10 കോടി രൂപ.


9.    കാഷ്യു കോര്‍പ്പറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.


10.    കയര്‍ തൊഴിലാളികളുടെ റിട്ടയര്‍മെന്റ് ബെനിഫിറ്റ് കുടിശ്ശിക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.


11.    കൈത്തറി – നെയ്ത്തുകാര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് തുക നല്‍കാനുള്ള നടപടി സ്വീകരിക്കും.


12.    കക്ക തൊഴിലാളി മേഖലയിലെ സഹായത്തിനായി – 1 കോടി


കേരള സ്റ്റേറ്റ് ഡിസൈന്‍ കൗണ്‍സില്‍
13.    സംസ്ഥാനത്തിന്റെ ഡിസൈന്‍ പോളിസിയുടെ മേല്‍നോട്ടവും നിര്‍വ്വഹണവും നടത്തുന്നതിനായി കേരള സ്റ്റേറ്റ് ഡിസൈന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള പ്രാരംഭി പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ വകയിരുത്തുന്നു.


14.    കേരളത്തിലെ പ്രൊഫഷണല്‍ സ്റ്റേജ് കലാകാരന്മാരുടെയും നാടക കലാകാരന്മാരുടെയും ക്ഷേമത്തിനായി 5 കോടി രൂപ വകയിരുത്തുന്നു.


15.    ചെറുകിട വ്യവസായികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി -1 കോടി രൂപ


16.    കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് – 1 കോടി രൂപ


17.    പരവൂര്‍ ദേവരാജന്‍ സെന്റര്‍ - 1.5 കോടി


18.    കൊട്ടാരക്കര ശ്രീധരന്‍നായര്‍ ഫൗണ്ടേഷന്‍ - 20 ലക്ഷം


19.    പട്ടികജാതി ഉന്നതികളില്‍ തൊഴില്‍ കേന്ദ്രങ്ങള്‍-10 കോടി


20.    പട്ടികജാതി പട്ടികവര്‍ഗ വ്യവസായ സംരംഭകര്‍ക്ക് പലിശ സബ്സിഡി നല്‍കുന്നതിന് 10 കോടി


21.    കരകൗശല വികസന കോര്‍പ്പറേഷന് 50 ലക്ഷം


22.    ഹോര്‍ട്ടിമിഷന്‍ 1 കോടി


23.    വിഎഫ്.പി.സി.കെയുടെ പ്രവര്‍ത്തനങ്ങള്‍ 5 കോടി
24.    ലൈബ്രറി കൗണ്‍സിലിന് 5 കോടി
25.    കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട പില്‍ഗ്രിം സെന്റര്‍ 2 കോടി
26.    കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം 5 കോടി
27.    കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് അധിവര്‍ഷ ആനുകൂല്യം നല്‍കാന്‍ 50 കോടി
28.    ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടാന്‍ പഠനത്തിന് 2 കോടി
29.    റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡ് സഹായം – 1 കോടി
30.    പാമ്പാടി ജോണ്‍ ജോസഫ് പഠന കേന്ദ്രം – 2 കോടി
31.    വര്‍ക്കല രാഘവന്‍ സെന്റര്‍ ഫണ്ട് - 2 കോടി
32.    മഹാത്മാ കുഞ്ഞന്‍ വെളുമ്പന്‍ പഠന കേന്ദ്രം 2 കോടി 
33.    ലക്കിടി കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം – 5 ലക്ഷം
34.    പി.പി.ആര്‍.ഐ റിസര്‍ച്ച് സെന്റര്‍ - 50 ലക്ഷം
35.    സുകുമാര്‍ അഴീക്കോട് പഠന കേന്ദ്രം – 2 കോടി
36.    കലാമണ്ഡലം സ്പെഷ്യല്‍ ഗ്രാന്റ് – 2 കോടി
37.    രാജാരവിവര്‍മ്മ മ്യൂസിയം – 1 കോടി
38.    കെ.എം.മാണി ഫൗണ്ടേഷന്‍ - 2 കോടി
39.    പാല ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് – 6 കോടി
40.    പാല ഇന്‍ഫോസിറ്റി – 7 കോടി


41.    കളമശ്ശേരി മണ്ഡലത്തിലെ ആലുവ- ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിന് കളമശ്ശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള തുക അനുവദിക്കുന്നതാണ്.


42.    വിളനാശം വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.


43.    മനുഷ്യ-വന്യജീവിസംഘര്‍ഷത്തിനിടയില്‍ പരിക്കുപറ്റിയവര്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവരുമ്പോള്‍ ഇപ്പോള്‍ നല്‍കിവരുന്ന സഹായധനം വര്‍ധിപ്പിക്കും.


44.    കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ചന്തേര റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം -5 കോടി
45.    കണ്ണൂര്‍ ഹജ്ജ് ഹൗസ് നിര്‍മ്മാണം-5 കോടി
46.    ഗുരുവായൂര്‍ കോട്ടപ്പടി തമ്പുരാന്‍ പടി റോഡ്-2 കോടി
47.    കടയ്ക്കല്‍ ചിങ്ങേലി ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ട്-2 കോടി
48.    കാട്ടാക്കട പോളി ടെക്നിക് നിര്‍മ്മാണം-5 കോടി
49.    ചേന്ദംപള്ളി കവല – പമ്പ കണക്ടിവിറ്റി റോഡ്-5 കോടി
50.    വാമനപുരം മിനി സിവില്‍ സ്റ്റേഷന്‍ -2 കോടി
51.    അരൂര്‍, തുറവൂര്‍ പഞ്ചായത്ത് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ടാങ്ക് നിര്‍മ്മാണം -5 കോടി


52.    അയ്യങ്കാളി പ്രതിമ നവീകരണവും പുനര്‍നിര്‍മ്മാണവും, കൊല്ലം -50 ലക്ഷം
53.    കാവിലംപാറ പഞ്ചായത്ത് തെങ്ങിന്‍തൈ നഴ്സറി-50 ലക്ഷം
54.    ചിറ്റാര്‍ അമ്മയും കുഞ്ഞും ആശുപത്രി -3 കോടി
55.    പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖം -5 കോടി
56.    കൊട്ടംമുറി തിരുവേഗപ്പുറ പാലം -5 കോടി
57.    കോങ്ങാട് പണ്ടീരിപ്പാല ബൈപാസ് -3 കോടി
58.    കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കെട്ടിട നിര്‍മ്മാണം-5 കോടി


59.    മുളവന - ചാമുണ്ടിമൂല റോഡ് -2 കോടി
60.    കുറ്റ്യാടി – പള്ളിയത് പെരുവയല്‍ റോഡ് -3 കോടി
61.    പാലത്തറ- മൈലാപൂര്‍ റോഡ് വികസനം-5 കോടി
62.    മയ്യനാട് ഐ.ടി.ഐയ്ക്ക് സ്ഥലം വാങ്ങല്‍ -2 കോടി
63.    വിദ്യാഭ്യാസ കോംപ്ലക്സ്, കണ്ണൂര്‍ -2 കോടി
64.    വളയം സി.എച്ച്.സി നിര്‍മ്മാണം-1 കോടി
65.    വൈക്കം നേരേക്കടവ് മാക്കേകടവ് റോഡ് വികസനം -5 കോടി
66.    ദേവികുളം കോടതി സമുച്ചയം-3 കോടി
67.    ഇടുക്കി ജുഡീഷ്യല്‍ കോംപ്ലക്സ് -3 കോടി
68.    പൈനാവ് ഐ.എച്ച്.ആര്‍.ഡി കോളേജ്-1 കോടി
69.    ചിറ്റൂര്‍ ഭൂമിയേറ്റെടുക്കുന്നതിന്  (നെഗോഷിയബിള്‍ പര്‍ച്ചേസ്) -20 കോടി

Advertisment