Advertisment

ദ പിങ്ക് ബാംഗ് ബഹ്റൈന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രഥമ മ്യൂസിക്കല്‍ ലേഡീസ് ബാന്‍ഡ് ആയ ദ പിങ്ക് ബാംഗ് ഒന്നാം വാര്‍ഷികം ബിഎംസി ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു

New Update
THE PINK BANG 1

ബഹ്റൈന്‍: ബഹ്റൈനിലെ പ്രഥമ മ്യൂസിക്കല്‍ ലേഡീസ് ബാന്‍ഡ് ആയ ദ പിങ്ക് ബാംഗ് ഒന്നാം വാര്‍ഷികം ബിഎംസി ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. ശരണ്യ ജിതേഷ് അധ്യക്ഷത വഹിച്ചു.

Advertisment

THE PINAK BANG 2

ജിതില രജീഷ് സ്വാഗതവും പറഞ്ഞു. ചടങ്ങില്‍ ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി യുടെ ഗ്ലോബല്‍ ഡോക്ടര്‍ ഓഫ് എക്സലന്‍സ് ഇന്‍ ലീഡര്‍ഷിപ് ആന്‍ഡ് മാനേജ്‌മെന്റ്  എന്ന ഉന്നത ബഹുമതി ലഭിച്ച ഡോക്ടര്‍. സലാം മമ്പാട്ടൂമൂല, പ്രോഗ്രാം കണ്‍വീനര്‍ രാജേഷ് പെരുങ്കുഴി എന്നിവരെ ആദരിച്ചു.

TEH PINK  BANG 3

പിങ്ക് ബാംഗ് കുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുത്തു. സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറി. സുരമ്യ ബിജു, അഞ്ജു മഹേഷ്, നിതരാജ് എന്നിവര്‍ നേതൃത്വം നല്‍കി. രേഷ്മ സുബിന്‍ദാസ് നന്ദി രേഖപെടുത്തി.

Advertisment