/sathyam/media/media_files/2026/02/07/v-d-satheesan-2026-02-07-21-37-41.png)
തലശേരി: പുതുയുഗ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച 'സംവദിക്കാം- പുതുയുഗത്തിനായി' എന്ന പരിപാടിയില്‍ 33 വിഭാഗങ്ങളിലുള്ളവര്‍ അതത് മേഖലകളിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ജനങ്ങളെ ബാധിക്കുന്ന വ്യത്യസ്തമായ വിഷയങ്ങള്‍ ഗൗരവത്തോടെയാണ് യു.ഡി.എഫ് കാണുന്നത്. അത്തരം വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമം നടത്തും. കൃഷിയുമായും വന്യജീവി ആക്രമണങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും വന്നത്. കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്.
/filters:format(webp)/sathyam/media/media_files/2026/01/16/v-d-satheesan-2026-01-16-23-28-58.png)
ഉള്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാത്തതും കൃത്യമായ വില കിട്ടാത്തതും സംഭരണം നടന്നാല്‍ തന്നെ കൃത്യ സമയത്ത് പണം ലഭിക്കാത്തതുമൊക്കെ അവരുടെ പ്രശ്‌നങ്ങളാണ്. ഖാദി ഉള്‍പ്പെടെ പര്മ്പരാഗത മേഖലയിലെ പ്രശ്‌നങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയില്‍ ഉള്‍പ്പെടെ സ്പിന്നിംഗ് മില്‍ പൂട്ടിക്കിടക്കുകയാണ്. എട്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല. തെയ്യം, നാടക, സര്‍ക്കസ് കലാകാരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും സംവാദ പരിപാടിയില്‍ ഉന്നയിക്കപ്പെട്ടു.
ഹൈവെ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമില്ല. 2018-ല്‍ കിന്‍ഫ്രയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതാണ്. നോട്ടിഫിക്കേഷന്‍ ഇറക്കിയതിനാല്‍ മകളുടെ കല്യാണത്തിന് പോലും ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ സാധിക്കാത്ത അവസ്ഥയാണ്. വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ അവസ്ഥയും ഇതാണ്. സര്‍ക്കാരില്ലായ്മയാണ് എല്ലായിടത്തും. മുഖ്യമന്ത്രിയുടെ ജില്ലയിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പുതുയുഗ യാത്രയുടെ ഭാഗമായി കേരളത്തെ സംബന്ധിക്കുന്ന പരിപാടികള്‍ പ്രഖ്യാപിക്കും. ആരോഗ്യമേഖലയിലെ വിഷന്‍ ഡോക്യുമെന്റ് കോഴിക്കോട് അവതരിപ്പിക്കുന്നത് മുതല്‍ ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതു വരെ എവിടയൊക്കെയാണോ സര്‍ക്കാര്‍ പരാജയപ്പെട്ടത് അവിടെയൊക്കെ യു.ഡി.എഫിനുള്ള ബദല്‍ പദ്ധതികള്‍ പ്രഖ്യാപിക്കും.
/filters:format(webp)/sathyam/media/media_files/2025/10/18/v-d-satheesan-2025-10-18-20-20-27.jpg)
വിദഗ്ധരുടെ സഹായത്തോടെ സാമ്പത്തികവും പാരിസ്ഥിതികവും സാങ്കേതികവുമായ കാര്യങ്ങള്‍ പരിശോധിച്ചാണ് പദ്ധതികള്‍ തയാറാക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ഒരു യുഗത്തിന് തുടക്കമിടുന്നു എന്ന നിലയില്‍ യാത്രയ്ക്ക് പുതുയുഗ യാത്ര എന്ന പേരിട്ടത്. യാത്ര കണ്ണൂരില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അദ്ഭുതകരമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും കണ്ണൂരിലും നല്‍കിയ സ്വീകരണം അവിസ്മരണീയമാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us