/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള നാടകമാണ് കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫും മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് നടത്തിയ സത്യഗ്രഹ സമരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു.
വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള സമീപനങ്ങൾക്ക് കൂട്ടുകൂടുന്ന സർക്കാരാണിത്. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിൽ വരുമ്പോൾ പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിച്ച് കൃത്യമായ തീരുമാനം എടുക്കുന്നതാണ്.
ഈ വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും എടുക്കാൻ തയ്യാറാകാത്തത്ര ധീരവും മാതൃകാപരവുമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാര്യത്തിൽ കോൺഗ്രസിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us