/sathyam/media/media_files/2026/02/09/design-unfiltered-2026-02-09-18-35-52.jpeg)
കൊച്ചി: ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ കോണ്‍ഫറന്‍സായ ഡിസൈന്‍ അണ്‍ഫില്‍ട്ടേര്‍ഡിന്റെ ആറാം പതിപ്പ് കൊച്ചിയില്‍ നടന്നു. ഇന്ത്യയിലുടനീളമുള്ള ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളും യുവ പ്രൊഫഷണലുകളും പങ്കെടുത്ത പരിപാടിയില്‍ നിര്‍മ്മാണവസ്തുക്കളെ കുറിച്ചുള്ള ധാരണ, പ്രാദേശികമായ അറിവ് എന്നിവ ചര്‍ച്ച ചെയ്തു.
26 നഗരങ്ങളിലായി നടക്കുന്ന ഡിസൈന്‍ അണ്‍ഫില്‍ട്ടേര്‍ഡിന്റെ കൊച്ചി എഡിഷന്‍ ക്യൂറേറ്റ് ചെയ്തത് ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തര ബിരുദം നേടിയ ആര്‍ക്കിടെക്ക്റ്റ് കൊച്ചുതൊമ്മന്‍ മാത്യുവാണ്.
ആർക്കിടെക്ചറിന്റെയും ഡിസൈനിന്റെയും നൂതന പ്രവണതകൾ ചർച്ച ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഡിസൈന്‍ അണ്‍ഫില്‍ട്ടേര്‍ഡ്. 2026 ല്‍ ഇരുപത്തിയാറ് നഗരങ്ങളില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ ഡിസൈന്‍ അണ്‍ഫില്‍റ്റേര്‍ഡ് സംഘടിപ്പിച്ചത് . കോണ്‍ഫെറന്‍സില്‍ മെറ്റീരിയല്‍, മണി, മൈൻഡ്‌സെറ്റ് എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us