തിരുവനന്തപുരം/വയനാട്: പാറശ്ശാലയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച് ആറ് പവന്റെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രധാന പ്രതിയായ കൊല്ലം സ്വദേശി പിടിയില്‍. ചിതറ വളവ് പച്ചദേശത്ത് ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്‍(24)ആണ് പൊലീസിന്റെ പിടിയിലായത്.
മാര്‍ച്ച് 18-ന് രാവിലെ പതിനൊന്ന് മണിയോട് കൂടി പ്ലാമൂട്ടുക്കട പൊഴിയൂര്‍ റോഡില്‍ വച്ചാണ് മോഷണം നടന്നത്. ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിയായ വിരാലി ചെറിയകണ്ണുക്കുഴി വീട്ടില്‍ ലിജി ദാസിന്റെ മാലയാണ് കവര്‍ന്നത്.
അതേസമയം, മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ആറാട്ടുത്തറ സ്വദേശി കെ.ഷാജര്‍, വള്ളിയൂര്‍ക്കാവ് സ്വദേശി കെ.വി ജയേഷ്, അമ്പുകുത്തി സ്വദേശി കെ.ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ആറാട്ടുത്തറ സ്വദേശി ഗംഗാധരന്റെ വീട് കുത്തിത്തുറന്ന് 60,000 രൂപയും സ്വര്‍ണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.