തിരുനെല്ലിയില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍. 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

തിരുനെല്ലിയില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍.

New Update
2344444

തിരുനെല്ലി: തിരുനെല്ലിയില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍. ബംഗാള്‍ സ്വദേശിയായ എംഡി അസ്ലം (27) നെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്.

Advertisment

 ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. 


പൊലീസിനെ കണ്ട് പരിഭ്രമിച്ചപ്പോള്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതിലാണ് പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ പൊതിയില്‍ 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

Advertisment