തി​രു​വ​ല്ല​യി​ലെ സ്പാ ​കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: ‌‌‌‌കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. സ്പാ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​യും ക്രൂ​ര പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്ന് അ​തി​ജീ​വി​ത. ക​ഴു​ത്തി​ൽ ക​ത്തി വ​ച്ച് അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സു​ബി​ൻ സ്പാ​യി​ലെ​ത്തി​യ ക​സ്റ്റ​മ​ർ​ക്കൊ​പ്പം ന​ഗ്ന​വീ​ഡി​യോ​ക​ൾ പ​ക​ർ​ത്തി​

ബി​സി​ന​സ് എ​തി​രാ​ളി​ക​ൾ ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണ് ക്രി​മി​ന​ൽ സം​ഘം ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് സ്പാ ​ഉ​ട​മ​യു​ടെ ആ​രോ​പ​ണം

New Update
MARANA

തി​രു​വ​ല്ല​യി​ലെ സ്പാ ​കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: ‌‌‌‌കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. സ്പാ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​യും ക്രൂ​ര പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്ന് അ​തി​ജീ​വി​ത. ക​ഴു​ത്തി​ൽ ക​ത്തി വ​ച്ച് അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സു​ബി​ൻ സ്പാ​യി​ലെ​ത്തി​യ ക​സ്റ്റ​മ​ർ​ക്കൊ​പ്പം ന​ഗ്ന​വീ​ഡി​യോ​ക​ൾ പ​ക​ർ​ത്തി​
 

Advertisment

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ലെ സ്പാ ​കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ‌‌‌‌കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. 

സ്പാ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​യും ക്രൂ​ര പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്ന് അ​തി​ജീ​വി​ത നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒ​ത്താ​ശ ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​യി​ലേ​ക്കും ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​ക​ൾ സം​സ്ഥാ​നം​വി​ട്ടെ​ന്നാ​ണ് സൂ​ച​ന.

കേ​സി​ൽ ഇ​തു​വ​രെ ര​ണ്ട് പ്ര​തി​ക​ൾ മാ​ത്ര​മാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം​പ്ര​തി മ​ര​ണ സു​ബി​ൻ, കൂ​ട്ടു​പ്ര​തി ബ​ർ​ലി​ൻ ദാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​റ്റ് നാ​ല് പേ​ർ ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. പോ​ലീ​സു​കാ​ർ മാ​സ​പ്പ​ടി പ​റ്റു​ന്നു​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ വി​ജി​ല​ൻ​സും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ബ​ലാ​ത്സം​ഗ കേ​സ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്‌​പി ആ​ർ. ആ​ന​ന്ദ് പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ആ​ർ.​ആ​ന​ന്ദ് അ​റി​യി​ച്ചു.

ക​ഴു​ത്തി​ൽ ക​ത്തി വ​ച്ച് അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സു​ബി​ൻ സ്പാ​യി​ലെ​ത്തി​യ ക​സ്റ്റ​മ​ർ​ക്കൊ​പ്പം ന​ഗ്ന​വീ​ഡി​യോ​ക​ൾ പ​ക​ർ​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. 

എ​ന്നാ​ൽ ബി​സി​ന​സ് എ​തി​രാ​ളി​ക​ൾ ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണ് ക്രി​മി​ന​ൽ സം​ഘം ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് സ്പാ ​ഉ​ട​മ​യു​ടെ ആ​രോ​പ​ണം.

Advertisment