Advertisment

വൈദ്യുതി കണക്ഷൻ ശരിയാക്കി നൽകാതെ യുവ വനിത സംരംഭകയോട് വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെ ക്രൂരത. സംഭവം പുറത്തറിഞ്ഞത് മാനസിക സമ്മർദം മൂലം യുവതി കുഴഞ്ഞ് വീണതോടെ

New Update
kseb real

തൊടുപുഴ: യഥാ സമയം വൈദ്യുതി കണക്ഷൻ ശരിയാക്കി നൽകാതെ യുവ വനിത സംരംഭകയോട് വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെ ക്രൂരത. രണ്ടാഴ്ച‌യായി ഉദ്യോഗസ്‌ഥർ യുവതിയെ പല കാരണങ്ങൾ പറഞ്ഞ് കേടായ കണക്ഷൻ പുനസ്ഥാപിച്ച് നൽകാതെ ദ്രോഹിക്കുകായിരുന്നു. മാനസിക സമ്മർദം മൂലം യുവതി ഇന്നലെ വൈകിട്ട് കുഴഞ്ഞ് വീണു. ഇവരെ ആശുപ്രതിയിൽ ആക്കിയതോടെ വിവരം അറിഞ്ഞ് ഉദ്യോഗസ്ഥർ ഓടിയെത്തി സംരംഭകയുടെ പാൽ ഉൽപന്ന നിർമാണ യൂണിറ്റിന് കണക്ഷൻ ശരിയാക്കി നൽകി.

Advertisment

തൊടുപുഴ മണക്കാട് വ്യവസായ പ്ലോട്ടിൽ പാൽ ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റ് ആരംഭിച്ച പാലാ സ്വദേശിയായ ജിന്ന മരിയ മൈക്കിളാനാണ് ഉദ്യോഗസ്‌ഥരുടെ നിരുത്തരവാദപരമായ സമീപനം മൂലം ദുരിതം പേറേണ്ടി വന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ഇവരുടെ യൂണിറ്റിന്റെ മീറ്റർ രണ്ടാഴ്‌ച മുൻപ് കത്തി പോയി ഇത് ശരിയാക്കി നൽകുന്നതിന്റെ പേരിലാണ് ഇവരെ ഉദ്യോഗസ്‌ഥർ ചുറ്റിച്ചത് ഉദ്യോഗസ്ർ പറഞ്ഞത് പ്രകാരം ഇവർ ലക്ഷങ്ങൾ വിലയുള്ള മീറ്റർ വാങ്ങി വച്ചു. 

എന്നാൽ പിന്നീട് വിവിധ കാരണങ്ങൾ പറഞ്ഞ് ഇവരെ ഇവർ ചുറ്റിക്കുകയായിരുന്നു ഇവിടെ വൈദ്യുതി കണക്ഷൻ ഇല്ലാതായതോടെ നിർമാണ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ദിവസം ആയിരങ്ങൾ മുടക്കി ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. ഇതിന് തന്നെ വൻ തുക ഇവർക്ക് മുടക്കായി വിഷയത്തിൽ വൈദ്യുതി റഗുലേറ്ററി കമ്മിറ്റി അംഗം ഇടപെട്ടതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ ഇവരെ ചുറ്റിച്ചതെന്നാണ് പരാതി നിങ്ങൾ എന്തിനാണ് തിരുവനന്തപുരത്ത് നിന്ന് വിളിപ്പിച്ചത് എന്ന് ചോദിച്ചാണ് പല ദിവസും ഇവരെ പല കാരണങ്ങൾ പറഞ്ഞ് തിരികെ വിട്ടത്.

നാട്ടിൽ ഒരു സംരംക്ഷം തുടങ്ങനാണ് ഒരു കോടിയോളം രൂപ ബാങ്ക് വായ്‌പ എടുത്ത് സംരംഭം തുടങ്ങിയതെന്ന് യുവതിയുടെ പിതാവ് ജോജോ പറഞ്ഞു. എട്ടോളം ജീവനക്കാരെ നിയമിച്ച് നില്ല നിലയിൽ സംരംഭം മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ടാഴ്ച മുൻപ് മീറ്റർ കത്തിയതും ഇതിന്റെ പേരിൽ ഉദ്യോഗസ്‌ഥർ പലവിധ കാരണങ്ങൾ നിരത്തി യുവതിയെ വട്ടം ചുറ്റിച്ചത്.

പരാതി പറഞ്ഞതിന്റെ പേരിൽ ഇനിയും ഉദ്യോഗസ്ഥർ ദ്രോഹിക്കുമോ എന്ന പേടിയും ഇവർക്കുണ്ട്. സർക്കാർ വ്യവസായ സംരംഭകരെ സഹായിക്കാൻ പദ്ധതികൾ ആരംഭിക്കുമ്പോൾ ഇത്തരം ഉദ്യോഗസ്ഥരുടെ ചെയ്തികൾ മൂലം യുവ സംരംഭകർ രാജ്യം വിടുന്ന സ്‌ഥിതിയാണെന്നും ജിജോ ചൂണ്ടിക്കാട്ടി

Advertisment