/sathyam/media/media_files/2026/01/23/1001609900-2026-01-23-09-26-27.jpg)
തൃശ്ശൂർ : വടക്കുന്നാഥൻ്റെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഏറെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്.
ജേർണലിസ്റ്റ് യൂണിയൻ എങ്ങനെ ഭൂമി സ്വന്തമാക്കി എന്ന സംശയം ഹിന്ദു ഐക്യവേദിയുടെ ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി. ബാബുവിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഇത് സംബന്ധിച്ച ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ ,
"അടിസ്ഥാന നികുതി രജിസ്റ്റർ അനുസരിച്ച് തൃശൂർ പ്രസ്സ് ക്ലബിൻ്റെ കൈവശമിരിക്കുന്ന സർവ്വേ നമ്പർ 239/5 - 1 , 239/4 - 1 ൽ ഉള്ള 3 സെൻ്റ് ഭൂമി തൃശൂർ വടക്കുന്നാഥൻ ദേവസ്വത്തിൻ്റേതാണ് എന്ന് ലാൻ്റ് റവന്യൂവിൻ്റെ ഡപ്യൂട്ടി കളക്ടർ പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/01/23/img-20260123-wa0003-2026-01-23-09-22-54.jpg)
എന്നാൽ അത് തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ 1985 ൽ നശിപ്പിക്കപ്പെട്ടത്രെ! തൃശൂർ മുൻസിപ്പൽ കൗൺസിലിൻ്റെ കൈവശത്തിലായിരുന്ന ഈ ദേവസ്വം സ്ഥലം സമ്മാനമായി തൃശൂർ പ്രസ് ക്ലബ് ന് കൊടുത്തതിനെ സംബന്ധിച്ചും രേഖകളൊന്നും അദ്ദേഹത്തിൻ്റെ ഓഫീസിലില്ലത്രെ!
ദേവസ്വം സ്ഥലം എങ്ങനെ തൃശൂർ മുൻസിപ്പാലിറ്റിയുടേതായി?
ദേവസ്വം സ്ഥലം എങ്ങനെ പ്രസ്സ് ക്ലബ്ബിന് ദാനമായി മുൻസിപ്പാലിറ്റി കൊടുക്കും?
വ്യാജരേഖ ഉണ്ടാക്കി സ്ഥലം സ്വന്തമാക്കിയ ജേർണലിസ്റ്റ് യൂണിയൻ നേതാക്കൾക്കെതിരെ എടുത്ത ക്രിമിനൽ കേസ് എന്തായി? "
ഇങ്ങനെ ആർ.വി ബാബു ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന് മറുപടി നൽകേണ്ട ഉത്തരവാദിത്തം അധികാരികൾക്ക് തന്നെയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us