/sathyam/media/media_files/2026/01/23/1001610543-2026-01-23-14-25-00.jpg)
തൃശ്ശൂർ : തൃശൂരിൽ പ്രസ് ക്ലബ് റോഡിൻ്റെ പേരു മാറ്റി നഗരസഭയുടെ നടപടി. വടക്കുന്നാഥ ദേവസ്വം ഭൂമി കയ്യേറിയാണ് പ്രസ് ക്ലബ് കെട്ടിടം നിർമിച്ചതെന്നു വ്യക്തമായ സാഹചര്യത്തിലാണ് പേരുമാറ്റം.
പ്രസ് ക്ലബ് റോഡിനു കോലങ്ങാട്ട് ലേൻ എന്നാണു പുതിയ പേര്. സാമൂഹിക പ്രവർത്തകനായ വി.കെ. വെങ്കടാചലത്തിൻ്റെ പരാതിയെ തുടർന്നാണു പേരുമാറ്റം.
നഗരസഭയുടെ നടപടി മാധ്യമങ്ങൾ വാർത്തയാക്കാതെ മുക്കിയെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.
ദേവസ്വം ഭൂമി പട്ടയം പതിച്ചെടുക്കാൻ വ്യാജരേഖ ചമച്ചതിനു തൃശൂർ പ്രസ് ക്ലബ് മുൻ ഭാരവാഹികളായ ദേശാഭിമാനിയിലെ കെ. പ്രഭാത് , വീക്ഷണത്തിലെ എം.വി. വിനിത എന്നിവർക്ക് എതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.
എന്നാൽ പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കാരണം അറസ്റ്റു നടന്നില്ല.
ദേവസ്വം അംഗം മുരളി ഹൈക്കോടതിയിൽ നൽകിയ പരാതിക്ക് തൃശൂർ ലാൻഡ് റവന്യൂ ഡപ്യൂട്ടി കലക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഭൂമി വടക്കുന്നാഥ ദേവസ്വത്തിൻ്റെതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഹൈന്ദവ സംഘടനകളും വടക്കുന്നാഥൻ്റെ ഭൂമി കയ്യേറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us