മകളോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവെ അപകടം. തൃശൂരിൽ സ്കൂട്ടറിൽ ബുള്ളറ്റും മറ്റൊരു ബൈക്കും ഇടിച്ച് യുവതി മരിച്ചു. മകളുടെ നില ​ഗുരുതരം

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും പിന്നാലെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.

New Update
img(57)

തൃശൂർ: സംസ്ഥാന പാതയിലെ പുളിങ്കുട്ടത്ത് സ്കൂട്ടറിൽ ബുള്ളറ്റും മറ്റൊരു ബൈക്കും ഇടിച്ച് യുവതി മരിച്ചു. ചേലക്കോട് കോക്കൂരി വീട്ടിൽ രേണുക (30) ആണ് മരണപ്പെട്ടത്. 

Advertisment

അപകടത്തിൽ സാരമായി പരിക്കേറ്റ രേണുകയുടെ അഞ്ച് വയസ്സുള്ള മകൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


വ്യാഴാഴ്ച വൈകിട്ട് 4:45 ഓടെ പുളിങ്കുട്ടത്തെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. രേണുകയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടുവന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും പിന്നാലെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

Advertisment