ആദിവാസിയായതിനാല്‍ പതിവായി അവഗണന നേരിടേണ്ടിവരുന്നു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ രേഖകള്‍ അനുവദിച്ച് നൽകിയില്ല. പട്ടയം ലഭിക്കാത്തതില്‍ വിഷമിച്ച് അട്ടപ്പാടിയില്‍ 24കാരി ആത്മഹത്യക്ക് ശ്രമിച്ചു. യുവതി ​ഗുരുതരാവസ്ഥയിൽ

ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. 

New Update
img(7)

തൃശൂര്‍: പട്ടയം ലഭിക്കാത്തതില്‍ വിഷമിച്ച് അട്ടപ്പാടിയില്‍ 24കാരിയുടെ ആത്മഹത്യാശ്രമം. ഗുളിക്കടവ് സ്വദേശി പ്രിയയാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

Advertisment

ആദിവാസിയായതിനാല്‍ പതിവായി അവഗണന നേരിടേണ്ടിവരുന്നുവെന്നും സ്വന്തമായി ഭൂമി ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ രേഖകള്‍ അനുവദിച്ച് തരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ തുടരുന്ന പ്രിയയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. 


എങ്കിലും, പരിഹാരം കാണാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇതിൽ മനംനൊന്താണ് പ്രിയ ജീവനൊടുക്കാൻ ശ്രമം നടത്തിയതെന്നും കുടുംബം പറഞ്ഞു.

Advertisment