കമന്റ് ഇട്ടു  രോമാഞ്ചം കൊള്ളുന്ന ആ പ്രത്യേക വിഭാഗത്തോട് പറയാൻ ഉള്ളത് മോദി വിരോധം ആവാം നിങ്ങൾക്ക്.. അതിന്റെ പേരിൽ രാജ്യ വിരോധം ആവരുത്; വ്യവസായി സി.ജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണ ആവശ്യം ശക്തമാകുമ്പോൾ ബിജെപി നേതാവ് അഡ്വ. ബി ഗോപാല കൃഷ്ണൻ്റെ പ്രതികരണം; ഒരു കഥ ഓർമ്മ വരുന്നു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി നേതാവ് നിലപാട് വ്യക്തമാക്കിയത്

നികുതി അടക്കാത്തത് ആണ് വിഷയം എങ്കിൽ പിഴ ഉൾപ്പെടെ അടച്ച്  അത് ഒഴിവാക്കാം.. സംഭവങ്ങൾ അതുക്കും മേലെ ആണെങ്കിൽ പിന്നെ എന്താ ചെയ്ക... 

New Update
adv b gopalakrishnan
Listen to this article
0.75x1x1.5x
00:00/ 00:00

തൃശ്ശൂർ: വ്യവസായി സി ജെ റോയി ആദായ നികുതി വകുപ്പിൻ്റെ പരിശോധനയ്ക്കിടെ സ്വയം നിറയൊഴിച്ച് ജീവൻ അവസാനിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബി ജെ പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ,

Advertisment

"ഒരു കഥ ഓർമ്മവരുന്നു.. 15 വർഷം മുൻപ് ഒരു റിയാലിറ്റി ഷോയിൽ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ഒരു പാവപ്പെട്ട യുവാവ് ഒന്നാം സ്ഥാനം നെടി ജേതാവായി ഒരു പ്രമുഖ വ്യവസായി പ്രഖ്യാപിച്ച ഒരു കോടി രൂപ വില വരുന്ന ഒരു ഫ്ലാറ്റ് ആയിരുന്നു സമ്മാനം.. 


വിജയിച്ച ആൾ ഫ്ലാറ്റ് കാണാൻ പോയി വന്നു പറഞ്ഞത് 20 ലക്ഷം രൂപ പോലും വില കിട്ടാത്ത ഒരു ഫ്ലാറ്റ് ഒരു കോടി രൂപ ആധാരത്തിൽ വിലവച്ചു 8-10 ലക്ഷം രൂപ സ്റ്റാമ്പ്‌ ഡ്യൂട്ടി സ്വന്തം കയ്യിൽ നിന്ന് അടച്ച് ആ ഫ്ലാറ്റ് ജേതാവ് പേരിൽ ആക്കണം പോലും.. 


ഒരു ലക്ഷം രൂപ പോലും സ്വന്തമായി ഇല്ലാതിരുന്ന ആ പാവപ്പെട്ട കലാകാരൻ അത് വേണ്ടെന്നു വച്ചു.. പിന്നീട് ആ കഥ എന്തായി എന്ന് എനിക്കും അറിയില്ല...

നമ്മുടെ രാജ്യത്ത് നിയമം അനുസരിച്ചു ടാക്സ് അടച്ച് വ്യവസായം നടത്തുന്ന ലക്ഷകണക്കിന് വ്യവസായികൾ ഉണ്ട്... 4-5 വർഷങ്ങൾക്ക് മുൻപ് അനിൽ അംബാനി എന്ന വ്യവസായ പ്രമുഖന് ആദായ നികുതി വകുപ്പ് 600 കോടി പിഴ ചുമത്തിയത് സഹോദരൻ മുകേഷ് അടച്ച് തീർത്തത് ഓർമ്മ വരുന്നു.. 


10 ലക്ഷം ലോൺ എടുത്തു വീട് വച്ചു കടം വീട്ടാൻ ബുദ്ധിമുട്ടുന്ന ഒരുപാടു പേരുള്ള ഈ രാജ്യത്ത് ശത കൊടിശ്വരൻമാരും സഹസ്ര കോടീശ്വരൻമാരും ടാക്സ് വെട്ടിക്കലും.. കള്ളപ്പണം വെളുപ്പിക്കലും നടത്തിയാൽ അത്  ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും.. 


കൃത്യമായി രേഖകൾ സമർപ്പിച്ചാൽ ആർക്കും ആരെയും ഭയക്കേണ്ട ആവശ്യം വരുന്നില്ല... നാളെ റോഡിൽ  MVD ഒരു വാഹനം തടഞ്ഞു പരിശോധന വേണം എന്ന് പറഞ്ഞാൽ തോക്കൊ കത്തിയോ കഴുത്തിൽ വച്ചു ഭീഷണി മുഴക്കി രക്ഷപെട്ടാൽ, അതും അല്ലെങ്കിൽ ഒരു മയക്കു മരുന്ന് കേന്ദ്രത്തിൽ പോലീസ് റെയ്‌ഡ്‌ നടന്നാൽ അവിടെ ആയുധം കാട്ടി ഭീഷണി മുഴക്കി പോലീസിനെ നിയമം നടപ്പാക്കാൻ അനുവദിക്കാതെ ഇരിക്കുന്ന കൂട്ടർക്ക് ഒപ്പം ആവുമോ സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ടു മെഴുകുന്ന പ്രത്യേക വിഭാഗം ചെയ്യാൻ പോകുന്നത്... 

നികുതി അടക്കാത്തത് ആണ് വിഷയം എങ്കിൽ പിഴ ഉൾപ്പെടെ അടച്ച്  അത് ഒഴിവാക്കാം.. സംഭവങ്ങൾ അതുക്കും മേലെ ആണെങ്കിൽ പിന്നെ എന്താ ചെയ്ക... 


മടിയിൽ വലിയ കനം ഉള്ളവനെ നിയമത്തെ ഭയം വേണ്ടി വരൂ.. 143 കോടി ജനങ്ങളിൽ വിരലിൽ എണ്ണാവുന്നവർക്ക് തോന്നുന്ന ചില പ്രത്യേക സാഹസങ്ങൾ... 


കമന്റ് ഇട്ടു  രോമാഞ്ചം കൊള്ളുന്ന ആ പ്രത്യേക വിഭാഗത്തോട് പറയാൻ ഉള്ളത് മോദി വിരോധം ആവാം നിങ്ങൾക്ക്.. അതിന്റെ പേരിൽ രാജ്യ വിരോധം ആവരുത്... 

Advertisment