/sathyam/media/media_files/JM3cppcopqyM5BE3PR4h.jpg)
തൃശൂർ: സംസ്ഥാനത്തെ ബാർ സമയക്രമത്തിൽ വരുത്തിയ മാറ്റം പ്രതിപക്ഷത്തിന് അറിയാമായിരുന്നു എന്ന എക്സൈസ് മന്ത്രി എം ബി രാജേഷിന്‍റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ബാർ സമയമാറ്റത്തിൽ പ്രതിപക്ഷവുമായി ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. എൽ ഡി എഫിന്റെ കൺവീനർക്ക് പോലും അറിയാത്ത കാര്യം ഞങ്ങൾക്ക് എങ്ങനെ അറിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സമയം ഏകിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ബാർ ഉടമകൾ ഒരുവർഷം മുമ്പ് ഈ ആവശ്യം ഉന്നയിച്ചതാണ്. എന്നാൽ പെട്ടന്ന് ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തി എന്നത് അറിയില്ല.
എക്സൈസ് മന്ത്രിയുമായി സമീപകാലത്തൊന്നും ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. എക്സൈസ് മന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കില്‍ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാര്‍ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവന.
കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കേണ്ടെന്ന മന്ത്രിയുടെ ഭീഷണി കയ്യില്‍ വച്ചാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us