കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം

രാത്രി 10.15ഓടെയാണ് അപകടം. ഇരു ബസ്സുകളിലുമുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

New Update
img(88)

തൃശ്ശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്. രാത്രി 10.15ഓടെയാണ് അപകടം. ഇരു ബസ്സുകളിലുമുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Advertisment

കുന്നംകുളം നഗരത്തില്‍ വെച്ചാണ് അപകടമുണ്ടായത്. മുന്നില്‍ പോയിരുന്ന ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന് പുറകില്‍ കോഴിക്കോട് - തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. 

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ റോഡില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടായി. 

Advertisment