ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിനു തുണയായി കെസി വേണുഗോപാൽ എംപി. കോവൈ അരവിന്ദ് ആശുപത്രിയിലെ ചികിത്സ ചിലവ് കെസി വഹിക്കും. കാഴ്ച പൂർണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കുമെന്നും കെസിയുടെ ഉറപ്പ്

രാജ്യത്തെ തന്നെ മികച്ച കണ്ണാശുപത്രിയായ അരവിന്ദ് ആശുപത്രിൽ പ്രവേശിപ്പിക്കുന്ന സനൂപിന് സ്മാർട്ട് ഗ്ലാസ് വെച്ച് കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. 

New Update
sanoop kc venugopal
Listen to this article
0.75x1x1.5x
00:00/ 00:00

തൃശൂർ: ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിനു തുണയായി എഐസിസി ജനറൽ സെക്രട്ടറി  കെ.സി വേണുഗോപാൽ എംപി. 

Advertisment

ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിൻ്റെ കോവൈ അരവിന്ദ് ആശുപത്രിയിലെ ചികിത്സ ചിലവ് കെസി വേണുഗോപാൽ എം.പി വഹിക്കുമെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര അറയിച്ചു.


കെ.പി.സി.സി ആക്ടിംഗ് പ്രസിഡൻ്റ് എ.പി അനിൽ കുമാർ എം.എൽ.എ വിവരം തന്നെ അറിയിക്കുകയായിരുന്നു എന്നും അനിൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്തെ തന്നെ മികച്ച കണ്ണാശുപത്രിയായ അരവിന്ദ് ആശുപത്രിൽ പ്രവേശിപ്പിക്കുന്ന സനൂപിന് സ്മാർട്ട് ഗ്ലാസ് വെച്ച് കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. 

sanoop

പിന്നീട് കാഴ്ച പൂർണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കും. നിലവിൽ കണ്ണ് പൂർണ്ണമായും മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സ നമ്മുടെ നാട്ടിലില്ല. 


അമല മെഡിക്കൽ കോളജ് കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശിപാർശ അനുസരിച്ചാണ് അടിയന്തിര പ്രധാന്യത്തോടെ അരവിന്ദ് ആശുപത്രിയിൽ മാർച്ച് 2 നുള്ള സൗകര്യം ഒരുക്കിയത്. 


അന്നേദിവസം തൃക്കൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സനൂപിനെ കോവൈ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.

Advertisment