/sathyam/media/media_files/2026/02/28/guruvayur-2026-02-28-22-42-53.jpg)
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി .മനോജ്, കെ.പി.വിശ്വനാഥന്‍, മനോജ് ബി നായര്‍, കെ .എസ് .ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
കൊടിയേറ്റ ശേഷം മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു.
ഇനി ഒന്‍പത് നാള്‍ ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെയും വിശേഷാല്‍ കലാപരിപാടികളുടെയും വാദ്യ വിശേഷങ്ങളുടെയും സംഗമ വേദിയാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us