കൊടുങ്ങല്ലൂരിൽ കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്

New Update
dead body

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

Advertisment

വലിയ വീട്ടിൽ രാജരാജേശ്വരി ക്ഷേത്ര പരിസരം മുള്ളൻബസാർ - വെറ്റിനറി ഹോസ്പിറ്റൽ റോഡിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി 35 വയസുള്ള മുഹമ്മദ് മൊഹാബുൽ ഇസ്ലാം ആണ് മരിച്ചത്.

വെസ്റ്റ് ബംഗാൾ സ്വദേശിയായ സൈഫുൽ മണ്ഡലിനെ ഗുരുതരാവസ്ഥയിൽ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisment