Advertisment

‘രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലായിരുന്നു’, തൃശൂരിൽ മോഷ്ണം പോയ സ്വകാര്യ ബസ് കണ്ടെത്തി, പ്രതി ബസിന്റെ പഴയ ഡ്രൈവർ ഷംനാദ്

New Update
gg-2024-09-03T083713.761

തൃശൂർ: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി. കുന്നംകുളത്താണ് സംഭവം. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ട് പോയത്. ​ഗുരുവായൂർ മേൽപ്പാലത്തിന് സമീപത്ത് ഇയാൾ ബസ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Advertisment

രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്ത് കൊണ്ടു പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. പ്രതി മദ്യലഹരിയിലായിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ ബസ് ഉടമ ഷോണി പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ എത്തിയപ്പോഴാണ് ബസ് കാണാതായത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Advertisment